സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

By Staff Reporter, Malabar News
Arvind Kejriwal
Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിരോധ കുത്തിവെപ്പ് നടത്താതെ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും, വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിലാണെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. മുൻകാല പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിൽ വിദ്യാർഥികളെ വിലയിരുത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഏപ്രിൽ 14നാണ് സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കിയെന്നും പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക യോഗം വിഷയം ചർച്ച ചെയ്യും. അന്തിമ തീരുമാനം അതിന് ശേഷമാവും അറിയിക്കുക.

Read Also: ബ്ളാക്ക് ഫംഗസ്; ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE