സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; നിര്‍ണായക യോഗം നാളെ

By News Desk, Malabar News
Ramesh pokhriyal
രമേഷ് പോഖ്രിയാൽ
Ajwa Travels

ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പങ്കെടുക്കും.

സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവരുമായും നാളെ വെര്‍ച്വല്‍ യോഗം ചേരും. സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച കത്ത് നല്‍കി.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി അടക്കം പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും യോഗത്തില്‍ തീരുമാനിക്കും.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സുരക്ഷിതമായ സാഹചര്യമൊരുക്കി എങ്ങനെ പരീക്ഷ നടത്താമെന്നാണ് നാളെ തീരുമാനിക്കുക. ഇതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്.

Also Read: അടുത്ത നിയമസഭാ സമ്മേളനത്തിൽ പശു സംരക്ഷണ ബിൽ കൊണ്ടുവരും; അസം ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE