ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ മാറ്റമുണ്ടാകുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
1,435 അക്കൗണ്ടുകൾ മരവിപ്പിക്കണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. മോദി സർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്നർഥം വരുന്ന മോദി പ്ളാനിങ് ഫാർമേഴ്സ് ജീനോസൈഡ് എന്ന ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 220 അക്കൗണ്ടുകളും മരവിപ്പിച്ചതായി ട്വിറ്റർ അധികൃതർ കേന്ദ്ര ഐടി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, കാരവൻ മാഗസിൻ തുടങ്ങിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ നൽകിയ ലിസ്റ്റിൽ ഉണ്ടായിരിക്കുന്നെങ്കിലും ഇവക്കെതിരെ ട്വിറ്റർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Also Read: കാർഷിക നിയമങ്ങൾ കർഷകർക്കായി; മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ നിതീഷ് കുമാർ