മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ ഫാസിസ്‌റ്റ് അജണ്ട നടപ്പിലാക്കുന്നു; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS on Lakshadweep Issue _ Malappuram
Representational Image
Ajwa Travels

മലപ്പുറം: കോവിഡിന്റെ മറവിൽ ലക്ഷദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച്, കേന്ദ്രസർക്കാർ ഫാസിസ്ററ് അജണ്ട നടപ്പിലാക്കുകയാണ്; സ്‌റ്റേ വിത്ത് ലക്ഷദ്വീപ് എന്ന മുദ്രാവാക്യമുയർത്തി എസ്‌വൈഎസ്‌ മഞ്ചേരിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം അഭിപ്രായപ്പെട്ടു.

കേരളത്തിലും ലോക്ക്‌ഡൗൺ ആയതുകൊണ്ട് പ്രക്ഷോഭങ്ങൾ കോവിഡ് മാനദണ്ഡങ്ങളുടെ പരിമിതികൾ പാലിച്ച് കൊണ്ട് മാത്രമാണ് നടത്താൻ കഴിയുന്നത്. എന്നാൽ, നേരത്തെ കശ്‌മീരിലും ഇപ്പോൾ ലക്ഷദ്വീപിലും കേന്ദ്രസർക്കാർ നടത്തിവരുന്ന ഫാസിസ്‌റ്റ് അജണ്ടകൾ ഇനിയും നിർത്തിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നിൽപ്പ് സമരം മുന്നറിയിപ്പു നൽകി.

അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനം കടുത്ത ധിക്കാരമാണെന്നും നിൽപ് സമരം അഭിപ്രായപ്പെട്ടു. നിൽപ് സമരത്തിൽ പ്രമുഖനേതാക്കളും പ്രവർത്തകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പങ്കെടുത്തു.

Most Read: ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE