വാക്‌സിന്റെ വില കുറക്കാൻ ജിഎസ്‌ടി ഒഴിവാക്കിയേക്കും; നീക്കവുമായി കേന്ദ്രം

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ജിഎസ്‌ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാക്‌സിന്റെ വില കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ 5 ശതമാനം ജിഎസ്‌ടി ആണ് വാക്‌സിന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ജിഎസ്‌ടി കൗൺസിലിൽ തീരുമാനം ഉണ്ടായേക്കും.

എല്ലാ സംസ്‌ഥാനങ്ങളും വാക്‌സിന്റെ വില കുറക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് കേന്ദ്ര ധനമന്ത്രാലയം നികുതി ഒഴിവാക്കുന്നതിന് പറ്റി ആലോചിക്കുന്നത്. ജിഎസ്‌ടി കൗൺസിലിൽ ഈ തീരുമാനത്തെ എല്ലാ സംസ്‌ഥാനങ്ങളും പിന്തുണക്കുമെന്നും കേന്ദ്രം വിലയിരുത്തി.

ഇതിനോടകം തന്നെ ചികിൽസയുമായി ബന്ധപ്പെട്ട അവശ്യ വസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഒഴിവാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ അടിയന്തര ആവശ്യത്തിനുള്ള വസ്‌തു എന്ന നിലയിൽ ഉൾപ്പെടുത്തി കൊണ്ട് വാക്‌സിന്റെ നികുതിയും ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കിടയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെ മാത്രം 3,79,257 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 24 മണിക്കൂറിനിടെ 3645 പേരുടെ മരണവും സംഭവിച്ചു. തങ്ങളുടെ പൗരൻമാരോട് ഇന്ത്യ വിടാൻ അമേരിക്കൻ സർക്കാർ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ മടങ്ങിയെത്തണമെന്നും നിർദ്ദേശം.

Also Read: കോവിഡ് പ്രതിരോധം; രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE