ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ

By Staff Reporter, Malabar News
Bhutia-
ബൈച്ചുങ് ബൂട്ടിയ
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ ഉപമിച്ചത്. ഇന്ത്യയുടെ റൊണാൾഡോയാണ് ഛേത്രിയെന്നായിരുന്നു ബൂട്ടിയ പറഞ്ഞത്.

കഴിഞ്ഞ ദിവസം ബംഗ്ളാദേശിന് എതിരെ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ ആദ്യ ജയമായിരുന്നു ഇത്. ഇതോടെ ഏഷ്യൻ കപ്പ് യോഗ്യതയ്‌ക്കുള്ള സാധ്യത ഇന്ത്യ കൂടുതൽ സജീവമാക്കി.

മൽസരത്തിൽ ഇരട്ടഗോൾ നേടിയതോടെ നിലവിൽ കളി തുടരുന്നവരിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രിയ്‌ക്ക്‌ മുൻപിൽ സാക്ഷാൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോ മാത്രമാണുള്ളത്.

മെസി, നെയ്‌മർ, ലെവൻഡോസ്‌കി തുടങ്ങിയ പ്രഗൽഭതാരങ്ങൾ ഛേത്രിക്ക് പിന്നിലാണ് പട്ടികയിൽ. എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഛേത്രി പത്താമതാണ്. നാല് ഗോളുകൾ കൂടി നേടിയാൽ ഇതിഹാസ താരം പെലെയെ ഛേത്രി മറികടക്കും.

Read Also: ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE