ബിനീഷിന്റെ വീട്ടിലെ റെയ്ഡ്; ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് നടപടിയെടുത്തില്ല

By News Desk, Malabar News
ED at Bineesh Kodiyeris House
Ajwa Travels

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. റെയ്ഡിനെതിരായ ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി ഇഡി സംഘം തലസ്‌ഥാനത്ത് തുടരുകയാണ്.

Also Read: ഇണയെ തേടി വ്യത്യസ്‌ത പരസ്യവുമായി കോട്ടയത്തെ യുവാവ് തരംഗമാകുന്നു

ബിനീഷിന്റെ വീട്ടില്‍ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡിനിടെ ബിനീഷിന്റെ കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിച്ചു എന്ന പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്. ബിനീഷിന്റെ ഭാര്യയുടെ അച്ഛന്റെ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ കെവി മനോജ് കുമാര്‍ നേരിട്ട് വീട്ടില്‍ എത്തിയിരുന്നു. പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇന്നലെ വൈകിട്ട് ഉത്തരവ് നല്‍കി. പക്ഷേ കമ്മീഷണറുടെ ഉത്തരവില്‍ പൊലീസ് നടപടി ഇതുവരെ തുടങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE