ഇണയെ തേടി വ്യത്യസ്‌ത പരസ്യവുമായി കോട്ടയത്തെ യുവാവ് തരംഗമാകുന്നു

By Desk Reporter, Malabar News
Aneesh Sebastian_Malabar News
അനീഷ് സെബാസ്‌റ്റിൻ ചെയ്‌ത പരസ്യം
Ajwa Travels

കോട്ടയം: ജില്ലയിലെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്‌റ്റിൻ തന്റെ ഇണയെ കണ്ടെത്താൻ കൗതുകമുണർത്തുന്ന പരസ്യം സ്‌ഥാപിച്ച്‌ ശ്രദ്ധപിടിച്ചു പറ്റുന്നു.

തന്റെ ഉടമസ്‌ഥതയിലുള്ള തടിമില്ലിന് മുന്നിൽ ‘വധുവിനെ തേടുന്നു‘ എന്ന ഫ്‌ളക്‌സ് സ്‌ഥാപിച്ചാണ് അനീഷ് നാട്ടുകാരെ ഞെട്ടിച്ചത്. ഡിമാന്റുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെപിടിച്ചു കൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’ ഇതാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍.

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ ഈ ഫ്‌ളക്‌സ് വാർത്താ മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ അനീഷിപ്പോൾ മലയാളക്കരയും താണ്ടി മുന്നേറുകയാണ്. നിരവധി കാരണങ്ങൾകൊണ്ട് വിവാഹം നീട്ടിക്കൊണ്ടുപോയ അനീഷ്, വിവാഹാന്വേഷണം ആരംഭിച്ചപ്പോൾ പ്രായം 30 പിന്നിട്ടു. എന്നാ പിന്നെ ഇനിയും അന്വേഷിച്ചു വൈകിപ്പിക്കണ്ട എന്ന് കരുതിയാണ് ‘ഫ്‌ളക്‌സിലെ പരസ്യം‘ എന്ന ആശയത്തിലെത്തിയത്; അനീഷ് മലബാർ ന്യൂസിനോട് പറഞ്ഞു

ഫ്‌ളക്‌സ് മാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആലോചനകള്‍ അനീഷിനെ തേടിയെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ ചില ആലോചനകള്‍ വന്നു. ജീവിതകാലം മുഴുവന്‍ ഒപ്പം ജീവിക്കാനുള്ള ആളെ ആണല്ലോ തേടുന്നത്. അത് കൊണ്ട് സൂക്ഷിച്ചുമാത്രമേ ഒരു തീരുമാനത്തിലെത്തൂ. എന്തായാലും എല്ലാം വേഗം ശരിയാകുമെന്നാണ് പ്രതീക്ഷ. അനീഷ് തന്റെ നയം മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.

വീട്ടിൽ എനിക്ക് അച്ചനും അമ്മയുമുണ്ട്. ചേട്ടനും ഒരനിയത്തിയുമുണ്ട്. ചേട്ടനും അനിയത്തിയും വിവാഹിതരാണ്. അനീഷിനെ ബന്ധപ്പെടാൻ ഈ നമ്പർ ഉപയോഗിക്കാം; 94002 84228.

ഇനിയിപ്പോ ഫ്‌ളക്‌സുകളിലൂടെ വിവാഹം അന്വേഷിക്കുന്നവരുടെ എണ്ണം കൂടണേ എന്നാണ് ലോക് ഡൗണിൽ കച്ചവടം ഇല്ലാതായ ഫ്‌ളക്‌സ് പ്രിന്റ്കാരുടെ പ്രാർഥന.

Most Read: സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE