അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനിലയിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ അന്തരീക്ഷത്തിലെ ഈർപ്പവും കുറഞ്ഞു വരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്നെ യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ് ഉള്ളത്. ഇവിടങ്ങളിൽ കാറ്റ് ശക്തമാകാനുള്ള സാധ്യത ഉള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് നിലവിൽ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Read also: പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി