കോഴിക്കോട്: കോവിഡ് മുക്‌തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്‌ചത്തെ ക്വാറന്റെയ്ന് ശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും.
മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതർ വ്യക്‌തമാക്കി. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും കോവിഡ് സ്‌ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്‌ഥിരീകരിച്ചത്.
Read Also: കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു