കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ

By Trainee Reporter, Malabar News
Conflict at MES College, Kuttipuram
Representational Image
Ajwa Travels

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. നടുവട്ടം കൊളത്തോൾ ഒറുവിൽ അജ്മൽ(21), കണ്ണൂർ മൻഹൽ ആസ് (21), മങ്കട വെള്ളില സൗപർണിക വീട്ടിൽ ധീരജ് (21) എന്നിവരെയാണ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്‌റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനിയറിങ് വിദ്യാർഥികളാണ്.

കോളേജിലെ വിദ്യാർഥികൾ തമ്മിലും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് നടപടികൾ കർശനമാക്കിയത്. കോളേജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമാസമാധാനത്തിന് ഭീഷണിയായാൽ സിആർപിസി 143 വകുപ്പ് പ്രകാരം കോളേജിനെതിരെ ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകുമെന്നും പോലീസ് അറിയിച്ചു.

Most Read: തൃക്കാക്കരയിൽ സിപിഐഎമ്മിന്റെ അടക്കം വോട്ടുകൾ യുഡിഎഫിന് കിട്ടി; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE