കോര്‍ണിഷ് മസ്‌ജിദ്‌; പുതുമകളും കൗതുകങ്ങളും ആധുനികതയും സമ്മേളിച്ച നിർമിതി

ഹോസ്‌പൈസ്‌ പാലിയേറ്റീവ്, മദ്യമുക്‌ത തീരം, ഭിന്നശേഷി സൗഹൃദ മഹല്ല്, കരിയര്‍ ക്ളിനിക്, ഖാളി ഹൗസ്, എജ്യുഗൈറ്റ് തുടങ്ങിയ കോര്‍ണിഷ് പ്രൊജക്‌ടുകളും അനുബന്ധമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌

By Central Desk, Malabar News
Corniche Masjid Kadalundi
മസ്‌ജിദിന്‌ മുകളില്‍ സ്‌ഥാപിച്ച ടെലസ്‌കോപ്പിലൂടെ ഖലീല്‍ ബുഖാരി തങ്ങൾ വാനനിരീക്ഷണം നടത്തുന്നു
Ajwa Travels

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കുന്ന കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് ടര്‍ക്കിഷ്-അറേബ്യന്‍ വാസ്‌തു ശില്‍പഭംഗി കൊണ്ട് ആസ്വാദകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്നു.

Corniche Masjid Kadalundi

കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ മനഃശാന്തിയോടെ ആരാധനകള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഓപ്പണ്‍ ദര്‍ബാറും പുത്തന്‍സാങ്കേതിക വിദ്യയോട് കൂടിയുള്ള ടെലസ്‌കോപ്പ് ഡോംമ്പ് വാനനിരീക്ഷണവും ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും കടലിന്റെ വിദൂരതയിലുള്ള മൽസ്യ തൊഴിലാളികള്‍ക്ക് ദിശകാണിച്ച് പ്രകാശിക്കുന്ന മിനാരവും കോര്‍ണിഷ് മസ്‌ജിദിനെ ഇതര പള്ളികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

ഗോളശാസ്‌ത്രപഠനവും വാനനിരീക്ഷണവും ഇസ്‌ലാം ഏറെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ പേര്‍ക്ക് നിരീക്ഷണത്തിനും പഠനത്തിനും അവസരമൊരുക്കാന്‍ കൂടിയാണ് പള്ളിയില്‍ ടെലസ്‌കോപ്പ് ടോംമ്പ് സ്‌ഥാപിക്കുന്നതെന്ന് മഹല്ല് ഖാളിയും പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

ഭംഗിയായി പണികഴിപ്പിച്ച വിശാലമായ കോണ്‍ഫറന്‍സ് ഹാളും നാല് വശവും ചുറ്റപ്പെട്ട കോറിഡോറും മസ്‌ജിദിന്‌ കൂടുതല്‍ ദൃശ്യഭംഗിയൊരുക്കുന്നതാണ്. പള്ളിയെന്നതിനപ്പുറം ഒരു സാംസ്‌കാരിക സമുച്ചയം കൂടിയാണിത്. ഹോസ്‌പൈസ്‌ പാലിയേറ്റീവ്, മദ്യമുക്‌ത തീരം, ഭിന്നശേഷി സൗഹൃദ മഹല്ല്, കരിയര്‍ ക്ളിനിക്, ഖാളി ഹൗസ്, എജ്യുഗൈറ്റ് തുടങ്ങിയ കോര്‍ണിഷ് പ്രൊജക്‌ടുകളും അനുബന്ധമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌ -അധികൃതർ വിശദീകരിച്ചു.

Corniche Masjid Kadalundiവിനോദ സഞ്ചാരികള്‍ക്കും ഗവേഷണ, ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള റിസേര്‍ച്ച് സെന്ററും ഗസ്‌റ്റ്‌ റൂമുകളും പള്ളിയോടനുബന്ധിച്ച് സ്‌ഥാപിച്ചിട്ടുണ്ട്.

വിജ്‌ഞാന സമ്പാദനത്തിനും ഖുര്‍ആന്‍ പഠനത്തിനുമുള്ള അത്യാധുനിക സൗകര്യങ്ങളും ബേയ്സ്‌മെന്റ് ഫ്ളോറടക്കം നാല് നിലകളിലായി പണികഴിപ്പിച്ച ഈ പള്ളിയുടെ മറ്റൊരു പ്രത്യേകതയാണെന്നും അധികൃതർ പറഞ്ഞു. പ്രമുഖ ആർക്കിടെക്റ്റ് ത്വാഹിറുദ്ദീന്‍ കബീറിന്റെ ദീന്‍ ഉമര്‍ അസോസിയേറ്റ്സാണ് കോര്‍ണിഷ് മസ്‌ജിദിന്റെ രൂപകൽപന നിർവഹിച്ചത്.

Most Read: യുക്രൈനെ സഹായിക്കാൻ പാശ്‌ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്‌കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE