യുക്രൈനെ സഹായിക്കാൻ പാശ്‌ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്‌കി

By Desk Reporter, Malabar News
Russia's next target is these countries; zelenskyy with warning
Ajwa Travels

കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്‌ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്‌തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള അഭ്യർഥന അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

“ഞാൻ ഇന്ന് മരിയുപോളിന്റെ പ്രതിരോധക്കാരുമായി സംസാരിച്ചു. ഞാൻ അവരുമായി നിരന്തര സമ്പർക്കത്തിലാണ്. അവരുടെ നിശ്‌ചയദാർഢ്യവും ധീരതയും ദൃഢതയും അമ്പരപ്പിക്കുന്നതാണ്,”- യുദ്ധത്തിന്റെ ഏറ്റവും വലിയ നഷ്‌ടങ്ങളും ഭീകരതയും അനുഭവിച്ച, ഉപരോധത്തിലായ തെക്കൻ നഗരത്തെ പരാമർശിച്ച് ഞയറാഴ്‌ച പുലർച്ചെ ഒരു വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി പറഞ്ഞു.

“ഡസൻ കണക്കിന് ജെറ്റുകളും ടാങ്കുകളും എങ്ങനെ കൈമാറാമെന്ന് 31 ദിവസമായി ചിന്തിക്കുന്നവർക്ക് അവരുടെ ധൈര്യത്തിന്റെ 1% ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,”- സെലെൻസ്‌കി കൂട്ടിച്ചേർത്തു.

അതിനിടെ ജപ്പാനിലെ മൂന്ന് പ്രമുഖ ബാങ്കുകൾ റഷ്യയിലെ സ്ബെർബാങ്കുമായുള്ള ഡോളർ ഇടപാടുകൾ നിർത്തിവച്ചു. എംയുഎഫ്‍ജി ബാങ്ക്, മിസുഹോ ബാങ്ക്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ എന്നിവയുമായുള്ള ഇടപാടുകളാണ് നിർത്തിവച്ചത്. യുഎസ് ഉപരോധത്തെ തുടർന്നാണ് റഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്‌ഥാപനമായ സ്ബെർബാങ്കുമായുള്ള ഡോളർ ഇടപാടുകളും പണമിടപാടുകളും നിർത്തലാക്കുന്നത്.

Most Read:  പണിമുടക്ക്; സംസ്‌ഥാനത്ത്‌ ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE