ഇന്ത്യ, യുകെ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദം; ഭാരത് ബയോടെക്

By Team Member, Malabar News
covaxin
Ajwa Travels

ന്യൂഡെൽഹി : ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദമാണെന്ന് വ്യക്‌തമാക്കി ഭാരത് ബയോടെക്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവ സഹകരിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ളിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ട്വിറ്ററിൽ പങ്കുവെച്ചു.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു. ബി1617, ബി117 എന്നിവ ഉൾപ്പെടെയുള്ള കോവിഡ് വൈറസിന്റെ പ്രധാന വകഭേദങ്ങൾക്കെതിരെ കൊവാക്‌സിൻ ഫലപ്രദമാണെന്ന് അവർ കൂട്ടിച്ചേർത്തു.

കോവിഡിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്‌സിൻ വികസിപ്പിച്ചെടുത്തത്.

Read also : അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗോവയിൽ കനത്ത മഴ തുടരുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE