ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു

By News Desk, Malabar News
world -covid
Representational Image
Ajwa Travels

വെല്ലിങ്ടൺ: പൂർണമായും കോവിഡ് മുക്‌തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ഓക്ക്‌ലൻഡിലെ ഒരു ക്ളസ്‌റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്.

6 മാസക്കാലമായി ഒരു കോവിഡ് കേസ് പോലും ന്യൂസീലൻഡിൽ റിപ്പോർട് ചെയ്‌തിരുന്നില്ല. മുൻപ് കോവിഡ് ബാധ പിടിച്ചു കെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്‌കിൻസ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. ഭാവി പദ്ധതികളെപ്പറ്റി കൂടുതൽ നല്ല രീതിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കി.

Malabar News: ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE