നാല് ഡോസ് വാക്‌സിൻ എടുത്ത സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
covid vaccination-india
Representational Image
Ajwa Travels

ഇൻഡോർ: വിദേശത്ത് നിന്ന് നാല് ഡോസ് വാക്‌സിൻ സ്വീകരിച്ച സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇൻഡോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനായി ഇൻഡോറിൽ എത്തിയതായിരുന്നു ഇവർ. രണ്ട് വ്യത്യസ്‌ത വാക്‌സിനുകളുടെ രണ്ടുഡോസ് വീതമാണ് ഇവർ സ്വീകരിച്ചത്.

വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നാണ് 30കാരിയായ സ്‌ത്രീ വാക്‌സിൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിലും ഓഗസ്‌റ്റിലുമായി ഇവർ നാല് തവണ വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. ചൈനീസ് വാക്‌സിനായ സിനോഫാമിന്റെയും ഫൈസറിന്റെയും രണ്ടുവീതം ഡോസുകളാണ് ഇവർ സ്വീകരിച്ചത്.

സ്‌ത്രീയ്‌ക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ.ഭൂരെ സിങ് അറിയിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി 12 ദിവസം മുൻപാണ് ഇവർ എത്തിയത്. ചൊവ്വാഴ്‌ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇന്നലെ ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിൽ സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് പരിശോധനക്ക് വിധേയായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Also Read: ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ നിയമം കൊണ്ടുവരും; കർണാടക മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE