കോവിഡ് ഇന്ത്യ; 29,616 പേർക്ക് രോഗബാധ, 290 മരണം

By Staff Reporter, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,616 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 5.6 ശതമാനം കുറവ് രേഖപ്പെടുത്തി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്താകെ രോഗബാധ ഉണ്ടായവരുടെ എണ്ണം 33.62 ദശലക്ഷമായി ഉയർന്നു. ഇന്നലെ മാത്രം 290 മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 28,046 പേർക്ക് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനം മാത്രമാണ്. ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകളുള്ള സംസ്‌ഥാനമായ കേരളത്തിൽ 17,983 രോഗബാധയും, 127 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തു. ഇന്ത്യയിലെ കോവിഡ് രോഗമുക്‌തി നിരക്ക് നിലവിൽ 97.78 ശതമാനമാണ്, ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്‌തി നിരക്കാണ്.

Read Also: കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പോലീസിന്റെ മിന്നൽ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE