കോവിഡ് ഇന്ത്യ; രോഗമുക്‌തി 35,840 മാത്രം, രോഗബാധ 45,083 പേർക്ക്

By Staff Reporter, Malabar News
Covid India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 45,083 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധ ഉണ്ടായവരുടെ എണ്ണം 3.26 കോടി (3,26,95,030) ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,840 പേരാണ് രോഗമുക്‌തി നേടിയത്. ഇതോടെ രോഗമുക്‌തി നിരക്ക് 97.53 ശതമാനമായി. 3,18,88,642 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്.

ഇന്നലെ മാത്രം 460 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,37,830 ആയി ഉയർന്നു. സജീവമായ കേസുകളുടെ എണ്ണം 3,68,558 ആയി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ 8,783 രോഗികളുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 31,265 പുതിയ പോസിറ്റീവ് കേസുകളും, 153 മരണങ്ങളുമായി കേരളം തന്നെയാണ് രാജ്യത്ത് മുന്നിട്ട് നിൽക്കുന്നത്.

Read Also: ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE