ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേര് മരിച്ചതോടെ ആകെ മരണസംഖ്യ 4,32,519 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
97.52 ശതമാനമാണ് ആകെ രോഗമുക്തി നേടിയവരുടെ നിരക്ക്. 37,169 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി ലഭിച്ചത്. 3,14,85,923 പേര് ആകെ രോഗമുക്തരായി. 55,05,075 ആളുകള്‍ ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചു. 17,97,559 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.
Read Also: ‘ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകി ഞങ്ങളെ കുടുക്കി’; ഇ ബുൾജെറ്റ് സഹോദരൻമാർ