ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്തരായി. 3,380 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2,86,94,879 പേർക്ക് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. 3,44,082 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. 2,67,95,549 കോവിഡ് മുക്തി നേടി. 15,55,248 പേർ നിലവിൽ ചികിൽസയിൽ തുടരുന്നുണ്ട്. രോഗമുക്തി നിരക്ക് 93.38 ശതമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനമായി കുറഞ്ഞു.
22,78,60,317 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36,50,080 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ സ്വീകരിച്ചത്. 36,11,74,142 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 20,84,421 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Read also: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര