കോവിഡ് ഇന്ത്യ; പ്രതിദിന രോഗികൾ കുറയുന്നു, 3.29 ലക്ഷം പേർക്ക് പുതുതായി രോഗബാധ

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,876 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായ ആളുകളുടെ എണ്ണം 2.29 കോടി കടന്നു. ഇതിൽ 37.15 ലക്ഷം പേർ നിലവിൽ ചികിൽസയിലാണ്. 1.90 കോടി പേർ ഇതുവരെ രോഗമുക്‌തി നേടി.

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് അപകടകരമായ വിധത്തിൽ കുറയുന്നതായാണ് സൂചനകൾ. രോഗ വ്യാപനം തീവ്രമായിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലാണ് വാക്‌സിനേഷൻ നിരക്കിൽ കാര്യമായ കുറവ് ഉണ്ടാകുന്നതെന്ന് ഇന്ത്യൻ എക്‌സ്​പ്രസ് റിപ്പോർട് ചെയ്യുന്നു.

ചെറിയ സംസ്‌ഥാനങ്ങളിലെ മരണ നിരക്ക് ഉയരുന്നതും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ജാർഖണ്ഡ്, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് തുടങ്ങിയ ചെറിയ സംസ്‌ഥാനങ്ങളിൽ മരണനിരക്ക് കുറയുകയാണ്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്‌ഥാനങ്ങളിലും ദിവസവും അധിക മരണ നിരക്കാണ് രേഖപ്പെടുത്തുന്നത്.

Read Also: കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE