കോവിഡ് ഇന്ത്യ; രോഗമുക്‌തി 1.74 ലക്ഷം, രോഗബാധ 100,636 പേർക്ക്

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ കോവിഡ് മുക്‌തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേർക്കു കൂടി ജീവൻ നഷ്‌ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി.

രാജ്യത്ത് ഇതിനോടകം 2,89,09,975 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,27,86,482 പേർക്ക് ഇതുവരെ വാക്‌സിൻ നൽകിക്കഴിഞ്ഞു. ജൂൺ ആറുവരെ 36,63,34,111 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്നലെ മാത്രം 15,87,589 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ വ്യക്‌തമാക്കി.

Read Also: കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE