കോവിഡ്; രാജ്യത്തെ പകുതിയിലേറെ രോഗികളും കേരളത്തിൽ

By News Desk, Malabar News
kerala-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായെന്ന് റിപ്പോർട്. ആറ് മാസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയെത്തുന്നത്. നിലവിൽ 2,94,497 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്. രണ്ടാംതരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ മെയ് മാസം 37.45 ലക്ഷം രോഗികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു.

നിലവിൽ രാജ്യത്തെ പകുതിയിലേറെ രോഗികളും കേരളത്തിലാണുള്ളത്. ഇന്നത്തെ കണക്ക് പ്രകാരം 1,57,158 പേരാണ് സംസ്‌ഥാനത്ത് രോഗികളായി തുടരുന്നത്. 37,000 രോഗികൾക്കുള്ള മഹാരാഷ്‌ട്രയാണ് രണ്ടാം സ്‌ഥാനത്ത്.

ബിഹാർ, ഝാർഖണ്ഡ്, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിൽ നിലവിൽ നൂറിൽ താഴെ രോഗികൾ മാത്രമാണ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, വടക്കുകിഴക്കൻ സംസ്‌ഥാനമായ മിസോറാമിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 12 ലക്ഷം മാത്രം ജനസംഖ്യയുള്ള മിസോറാമിൽ കഴിഞ്ഞ ഒരാഴ്‌ച ശരാശരി പ്രതിദിന രോഗികളുടെ എണ്ണം 1500 ആണ്.

Also Read: മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ്‌ എടുത്തുമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE