ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ

By News Desk, Malabar News
Malabarnews_covid oman
Representational image
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.

ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,56,883 ആണ്. ഇവരില്‍ 1,42,944 പേര്‍ രോഗമുക്‌തരായി. 1662 പേര്‍ക്ക് രാജ്യത്ത് കോവിഡ് കാരണം ജീവന്‍ നഷ്‌ടമായി. നിലവില്‍ 91 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 84 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇപ്പോള്‍ ആശുപത്രികളില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 505 ആയി. ഇവരില്‍ 161 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്. അതേസമയം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് ഞായറാഴ്‌ച രാത്രി മുതല്‍ നിലവില്‍ വന്നു.

Also Read: സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE