കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായവുമായി ബിസിസിഐ

By News Desk, Malabar News
Sourav Ganguly will be discharged from hospital tomorrow
Saurav Ganguly
Ajwa Travels

മുംബൈ: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ആരോ​ഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ബിസിസിഐ ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും നിർദ്ദേശിച്ചു.

ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്‌സിജൻ കോൺസൺട്രേറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. എല്ലാവരും തോളോടു തോൾ ചേർന്ന് നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കണമെന്നും ബിസിസിഐ പ്രസിഡണ്ട് സൗരവ് ​ഗാം​ഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ​അദ്ദേഹം വ്യക്‌തമാക്കി.

Also Read: രാജ്യത്ത് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു; ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE