രോഗവ്യാപനം തീവ്രം; സംസ്‌ഥാനത്ത് 4 ജില്ലകൾ കൂടി സി കാറ്റഗറിയിൽ

By Team Member, Malabar News
Covid Restrictions In Kerala 4 More Districts in C Category
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 4 ജില്ലകളെ കൂടെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സി കാറ്റഗറിയിലാണ്. ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ പേരും കോവിഡ് രോഗികൾ ആണെങ്കിൽ ആ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. ഇപ്പോൾ 4 ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലുള്ള ആകെ ജില്ലകൾ 5 ആയി ഉയർന്നു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് സി കാറ്റഗറിയിൽ ഉള്ള ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കോളേജുകളിൽ അവസാന സെമസ്‌റ്റർ ക്‌ളാസുകൾ മാത്രമായിരിക്കും ഓഫ്‌ലൈനിൽ നടക്കുക.

Read also: ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE