കോവിഡ്; പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച് എസ്‌ബിഐ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്‌ബിഐ. അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ട് ഉടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5,000 രൂപയിൽനിന്ന് 25,000 രൂപയായും വർധിപ്പിച്ചു.

ഇതര ബ്രാഞ്ചുകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാനും അനുമതിയുണ്ട്. ഇത്തരത്തിൽ പരമാവധി 50,000 രൂപ വരെയാണ് പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിച്ചിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് സൂക്ഷിക്കും. കോവിഡ് പ്രതിസന്ധിയിൽ 2021 സെപ്‌റ്റംബർ 30 വരെയായിരിക്കും ഇളവുകൾ ലഭ്യമാവുക.

Also Read: കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പഞ്ചാബ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE