കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം

By Staff Reporter, Malabar News
MalabarNews-covidtest
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്.

എന്നാല്‍ പല സ്വകാര്യ ലാബുകളിലും ഇതിനേക്കാള്‍ അധികമാണ് ഈടാക്കുന്ന തുക. ജില്ലയിലെ ലാബുകളില്‍ പരിശോധന ഫീസുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലെന്ന് തുടക്കത്തിലേ പരാതികള്‍ ഉയര്‍ന്നിരുന്നു.

ജില്ലയില്‍ തന്നെ ചില സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. എന്നാല്‍ മറ്റു പലയിടത്തും ആന്റിജന്‍ പരിശോധനക്ക് ആയിരം രൂപയില്‍ അധികം ഈടാക്കുന്നു.

കോവിഡ് ഇതര ചികില്‍സക്ക് എത്തുന്ന രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. സ്വന്തമായി പരിശോധിക്കാന്‍ സൗകര്യമില്ലാത്ത ലാബുകള്‍ കൂടുതല്‍ ഫീസ് വാങ്ങി മറ്റിടങ്ങളിലേക്ക് അയക്കുന്നു. ഇതിനായി 4000 രൂപ വരെ ഈടാക്കുന്ന ലാബുകളുണ്ട്.

സംസ്‌ഥാനത്തെ കോവിഡ് പരിശോധനയുടെ പകുതിയോളം സ്വകാര്യ ലാബുകളിലാണ് നടക്കുന്നത്. ദിവസം പതിനായിരത്തില്‍ അധികം പിസിആര്‍ പരിശോധനകളും, പതിനേഴായിരത്തില്‍ അധികം ആന്റിജന്‍ പരിശോധനകളും സ്വകാര്യ ലാബുകളില്‍ നടക്കുന്നുണ്ട്.

More Kozhikode News: കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE