കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍

By News Desk, Malabar News
Malabarnews_covid death in thrissur
Representational image
Ajwa Travels

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളെന്നു ജില്ലാ ഭരണകൂടം. ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്‌തമാക്കുന്നത്.

സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നതാണ് ഇതിനു കാരണമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണകൂടം നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ ഇരുപതിനും നാല്‍പതിനും ഇടയില്‍ വയസുള്ളവര്‍ 41 ശതമാനമാണ്. നാല്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 29 ശതമാനവും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള വിമുഖതയാണ് യുവാക്കളില്‍ രോഗബാധ വര്‍ധിക്കാനുള്ള പ്രധാന കാരണം.

റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസിനും ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Malabar News: കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE