റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 247 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 382407 ആയി. ഇവരിൽ 372703 പേർക്കും രോഗം ഭേദമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിൽസയിൽ ഉണ്ടായിരുന്നവരിൽ നാലു പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6567 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ ചികിൽസയിൽ ഉണ്ട്. ഇവരിൽ 555 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.