കോവിഡ് വാക്‌സിനേഷന്‍; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്

By Syndicated , Malabar News
Dr. Harshavardhan
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച പശ്‌ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. അതേസമയം, സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ഇന്ന് കോവിഡ് വാക്‌സിനേഷന്‍ നടന്നു. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും മറ്റു ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങള്‍ വീതവുമാണ് ക്രമീകരിച്ചത്.

Read also: ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE