ഒരു മാസത്തിനകം കോവിഡ് വാക്‌സിൻ തയാറാകും; ആദിത്യനാഥ്‌

By Trainee Reporter, Malabar News
Malabarnews_yogi
യോഗി ആദിത്യനാഥ്
Ajwa Travels

ഗോരഖ്‌പുർ: ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ തയ്യാറാകുമെന്ന് അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. സംസ്‌ഥാനത്ത്‌ രോഗബാധ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്‌പുർ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന ‘ആരോഗ്യകരമായ കിഴക്കൻ ഉത്തർപ്രദേശ്’ പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് 8 ശതമാനമാണ്. എന്നാൽ ഉത്തർപ്രദേശിൽ ഇത് 1.04 ശതമാനം മാത്രമാണ്. കോവിഡിനെ നിയന്ത്രിക്കുന്നതിൽ സംസ്‌ഥാനത്തിന് ലോകാരോഗ്യ സംഘടനയിൽ നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള പ്രവർത്തനങ്ങൾ എപ്പോഴും സമൂഹത്തിന് മുതൽകൂട്ടാണ്, ആദിത്യനാഥ് പറഞ്ഞു.

എയിംസ് പോലുള്ള ആരോഗ്യ സ്‌ഥാപനങ്ങൾ ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് തിരിച്ചറിയണം. ഈ മേഖലയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതാണ്. കിഴക്കൻ-വടക്കൻ ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 5 കോടി ജനങ്ങൾ ചികിൽസക്കും മറ്റു സേവനങ്ങൾക്കും ഗോരഖ്‌പുറിനെയാണ് ആശ്രയിക്കുന്നത്, ആദിത്യനാഥ്‌ കൂട്ടിച്ചേർത്തു.

5.6 ലക്ഷം പേർക്കാണ് ഉത്തർപ്രദേശിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. 8011 പേർ മരിക്കുകയും ചെയ്‌തു. ‌

Read also: സംസ്‌ഥാനത്തെ ക്രമസമാധാന നില തകരാറിൽ; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE