തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി

By Desk Reporter, Malabar News
cpcl refinery _ Malabar News
Representational Image
Ajwa Travels

ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാഗപ്പട്ടണം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനുള്ള യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് ശേഷം പദ്ധതിയുമായി മുന്നോട്ട് നീങ്ങിയ കോര്‍പ്പറേഷന്‍ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയായിരുന്നു.

ഏകദേശം 600 പേര്‍ക്ക് നേരിട്ടും 1000 പേര്‍ക്ക് നേരിട്ടല്ലാതെയുംജോലി ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വരാന്‍ പോകുന്നതെന്ന് സിപിസിഎല്‍ പറയുന്നു. 1338.29 ഏക്കര്‍ ഭൂമി തമിഴ് നാട്ടിലും 6.33 ഏക്കര്‍ ഭൂമി പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാഗപട്ടണത്തിലെ 618 ഏക്കര്‍ ഭൂമി നിലവില്‍ കോര്‍പ്പറേഷന്റെ കൈയില്‍ തന്നെയാണ്. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. നിലവില്‍ രണ്ട് റിഫൈനറികളാണ് സിപിസിഎല്ലിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2077.88 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. ഇത് മറികടക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ റിഫൈനറി നിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ കമ്പനിയുടെ ആകെ മൂല്യം 48729 കോടിയായി കുറഞ്ഞിരുന്നു.

News Updates: പ്രശസ്‌ത യുവനടി സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE