വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

By News Desk, Malabar News
Ajwa Travels

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ സ്‌ഥാനം തിരഞ്ഞെടുപ്പിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചത്.

സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെയായിരുന്നു രാജി. സിപിഎം- വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം വർത്തയാകുകയും സംസ്‌ഥാന വ്യാപകമായി ചർച്ചയാകുകയും ചെയ്‌ത സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ടത്.

ക്ഷേമകാര്യ സമിതിയിൽ അഞ്ച് അം​ഗങ്ങളാണുള്ളത്. എൽ‌ഡിഎഫിന് രണ്ട്, യുഡിഎഫിന് രണ്ട്, വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അം​ഗങ്ങൾ. വെൽഫെയർ പാർട്ടി അം​ഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് ആണ് സിപിഎം അം​ഗം ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.

Malabar News: വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE