സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

By Desk Reporter, Malabar News
CPM state secretariat meeting
Representational Image
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് മടങ്ങിയെത്തുമോ എന്നതാണ് ഇന്നത്തെ യോഗത്തെ നിർണായകമാക്കുന്നത്. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യ സ്‌ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ തുടങ്ങാനിരിക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യത.

2020 നവംബർ 13നാണ് കോടിയേരി സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞത്. അർബുദ രോഗ ചികിൽസക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അവധിയെടുത്തത് എന്നായിരുന്നു പാർട്ടി വിശദീകരണം. എ വിജയരാഘവൻ ആയിരുന്നു പകരം ചുമതല വഹിച്ചത്.

ഇന്ന് ചേരുന്ന യോ​ഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കിയ വനം വകുപ്പ് നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചേക്കും. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഗൗരവമുള്ള വിഷയമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണം. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്‌ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ശസ്‌ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന എസ് രാമചന്ദ്രൻ പിള്ള ഒഴികെ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഡെൽഹിക്ക് തിരിക്കും.

Most Read:  മരം മുറിക്കൽ ഉത്തരവ് റദ്ദാക്കി; നടപടി സ്വാഗതം ചെയ്‌ത്‌ വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE