പിടിമുറുക്കാന്‍ കസ്‌റ്റംസും; ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു

By Team Member, Malabar News
Malabarnews_sivasankar
M Sivasankar
Ajwa Travels

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി കസ്‌റ്റംസ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിച്ചത്. ശിവശങ്കറിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യണമെന്നാണ് കസ്‌റ്റംസ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി കസ്‌റ്റംസ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാനും കസ്‌റ്റംസ് നീക്കം നടത്തുന്നുണ്ട്. ഒപ്പം തന്നെ ഡോളര്‍ കടത്തിയ കേസിലും, ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത കേസിലും ശിവശങ്കറിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാനും പ്രതി ചേര്‍ക്കാനുമുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Read also : യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE