മസ്കറ്റ്: ടൂറിസ്റ്റ് വിസ വീണ്ടും അനുവദിക്കാന്‍ ആരംഭിച്ച് ഒമാന്‍. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം കാരണം നിര്‍ത്തി വെച്ചിരുന്ന ടൂറിസ്റ്റ് വിസ ഒമാന്‍ സുപ്രീം കമ്മിറ്റി വീണ്ടും അനുവദിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ടൂറിസ്റ്റ് വിസ ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ മുഖേനയായിരിക്കും നല്‍കുക. കഴിഞ്ഞദിവസം റോയല്‍ ഒമാന്‍ പോലീസ് തൊഴില്‍ വിസ അനുവദിച്ചു തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും എല്ലാവിധ സുരക്ഷാ മുന്‍കരുതല്‍ നടപടികളും രാജ്യത്ത് തുടരുന്നുണ്ട്.
അതേസമയം ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഡിസംബര്‍ ആറ് മുതല്‍ ഓഫീസുകളിലെത്താന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read Also: സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കെയുഡബ്ള്യുജെ