ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ

By Desk Reporter, Malabar News
Covid Delhi_2020 Sep 09
Representational Image
Ajwa Travels

ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇതോടെ ഡെൽഹിയിലെ ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 4,618 പേരാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് രോ​ഗം ബാധിച്ച് മരിച്ചത്. പ്രതിദിനം അര ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനു മുൻപ് ജൂണിലാണ് ഏറ്റവും കൂടിയ പ്രതിദിന കണക്ക് വന്നത്. 3947 പേർക്കായിരുന്നു അന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, കർണാടകയിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. ഇന്നു മാത്രം 9540 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 128 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ മാത്രം 3419 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ആകെ രോഗികൾ 421730 ഉം ആകെ മരണം 6808 ഉം ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE