ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനാനുമതി

By Syndicated , Malabar News
Guruvayoor-Temple
Ajwa Travels

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്‌തരെ ചുറ്റമ്പലത്തില്‍ പ്രവേശിക്കാനും വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാനും അനുവദിക്കും. ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം ശബരിമലയില്‍ കര്‍ക്കടക പൂജകള്‍ക്ക് പ്രതിദിനം 10000 പേര്‍ക്ക് പ്രവേശിക്കാനും അനുമതിയുണ്ട്. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ് ഭക്‌തർക്ക്‌ പ്രവേശനാനുമതി ഉള്ളത്.

Read also: ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE