സംസ്‌ഥാന പോലീസിലെ ഗുണ്ടാ ബന്ധം; കണ്ടെത്തി കേസടുക്കാൻ നിർദ്ദേശം

By Syndicated , Malabar News
anil_kant
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പോലീസില്‍ ഗുണ്ടാ ബന്ധമുള്ളവരും ഉണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ അനില്‍കാന്ത് നിദേശം നൽകി. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും സംസ്‌ഥാനത്ത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കൊലവിളി പ്രസംഗം നടത്തുന്ന സംഘടനാ നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നടപടി സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു.

പിസി ജോര്‍ജ് വിഷയം, ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘര്‍ഷം തുടങ്ങിയവയുടെ പശ്‌ചാത്തലത്തിലാണ് ഡിജിപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പോലീസ് ആസ്‌ഥാനത്തായിരുന്നു യോഗം. പിസി ജോര്‍ജ് വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരെ വിളിപ്പിച്ചിരുന്നു.

Read also: അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE