വീട് നിർമാണത്തെ ചൊല്ലി തർക്കം; കോൺട്രാക്‌ടറുടെ വീടിന് സമീപം യുവതി ജീവനൊടുക്കി

By News Desk, Malabar News
Representational Image
Ajwa Travels

കൊല്ലം: പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിന് സമീപം യുവതി ജീവനൊടുക്കി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് മിനിയുടെ ആത്‌മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച മിനിയും ജലജയും അടുത്ത ബന്ധുക്കളാണ്. ജലജയുടെ ഭർത്താവാണ് മിനിയുടെ വീടിന്റെ നിർമാണ കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ, മൂന്ന് വർഷമായിട്ടും വീടിന്റെ നിർമാണം പൂർത്തിയാക്കിയില്ല. 9 ലക്ഷത്തോളം രൂപക്കാണ് കരാർ നൽകിയിരുന്നത്. വീണ്ടും ഇയാൾ പണം ആവശ്യപ്പെട്ടുവെന്ന് മിനിയുടെ അമ്മ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായെന്നും മിനിക്ക് മർദ്ദനം ഏറ്റിരുന്നുവെന്നും അമ്മ ആരോപിച്ചു. സംഭവത്തെ തുടർന്ന് മിനി മാനസിക വിഷമത്തിൽ ആയിരുന്നുവെന്നും അമ്മ പറയുന്നു.

ഇന്ന് പുലർച്ചെ ജലജ ഗോപന്റെ വീട്ടിലെ കിണറിന് സമീപമാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മിനിയുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Also Read: ‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE