തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടി ആണെന്നും ഇതിൽ പ്രതിഷേധിച്ചു നാളെ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. എഐസിസി ആഹ്വാന പ്രകാരം നാളെ തലസ്‌ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കും.
നാളെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ തലസ്‌ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ഗാന്ധി പാർക്കിലാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.
അതേസമയം, രാഹുൽഗാന്ധിക്കെതിരായ നടപടിക്കെതിരെ കൂട്ട സത്യഗ്രഹത്തിന് ഒരുങ്ങുകയാണ് ദേശീയ നേതൃത്വം. രാജ്ഘട്ടിന് മുന്നിൽ നാളെ രാവിലെ പത്ത് മുതൽ കോൺഗ്രസ് നേതാക്കൾ സത്യഗ്രഹം ഇരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ജനാധിപത്യത്തെ തകർക്കുന്ന ഫാസിസിറ്റ് നടപടി ബിജെപിയെ തിരിഞ്ഞു കൊത്തുമെന്നും കെസി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read: റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ