കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

By News Desk, Malabar News
loka jalakam image_malabar news
Ajwa Travels

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി.

നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് ട്രംപിന് പ്രകടമാവുന്നത്. ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവ പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂര്‍ച്ചിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Also Read: റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE