കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്‍; അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

By News Desk, Malabar News
MalabarNews_dr.li and twitter
Representation Image
Ajwa Travels

ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ലോകത്തില്‍ കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള്‍ എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം, ചൈനയിലെ വുഹാനിലെ ഒരു പരീക്ഷണ ശാലയിലാണ് നടന്നതെന്നാണ് ചൈനീസ് വൈറോളജിസ്റ്റും ഗവേഷകയുമായ ഡോ. ലീ മെങ് യാന്‍ വെളിപ്പെടുത്തിയത്.

കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതം ആയിരുന്നുവെന്ന ഡോ. ലീ മെങ് യാന്റെ വെളിപ്പെടുത്തല്‍ ലോകത്തെയാകമാനം ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഡോ. ലീയുടെ ട്വിറ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പുതിയ ഫോളോവേഴ്‌സാണ് ഡോ. ലീയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ ഫോളോ ചെയ്തത്.

ഇതോടെ സമൂഹ മാദ്ധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ വന്‍കിട ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്. ചില അതി ശക്തരായവരുടെ താല്‍പര്യങ്ങള്‍ നിമിത്തമാണ് ട്വിറ്റര്‍ അധികൃതര്‍ ഡോ. ലിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നേരത്തെ ഫേസ്ബുക്കും നേരിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE