ഓക്‌സിജൻ ക്ഷാമം; പഞ്ചാബിലെ ആശുപത്രിയിൽ മരണം 5 ആയി

By Team Member, Malabar News
neelkanth
Ajwa Travels

പഞ്ചാബ് : ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ 5 രോഗികൾ മരിച്ചു. സംസ്‌ഥാനത്തെ അമൃത്‌സറിലുള്ള നീൽകാന്ത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ തന്നെയാണ് രോഗികളുടെ മരണവിവരം പുറത്തുവിട്ടത്.

കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ മരണപ്പെട്ടത്. നിലവിൽ ഓക്‌സിജന്റെ ലഭ്യതക്കുറവ് വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും, സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്‌തതിന്‌ ശേഷം മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുകയുള്ളൂ എന്നാണ് ഭരണകൂടം അറിയിപ്പ് നൽകിയതെന്നും നീൽകാന്ത് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

രാജ്യത്ത് മറ്റ് സംസ്‌ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. ഡെൽഹിയിലെ വിവിധ ആശുപത്രികളിൽ ഇതിനോടകം തന്നെ ഓക്‌സിജൻ ലഭ്യത പൂർണമായും ഇല്ലാതായി. ഡെൽഹിയിലെ ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് 20 രോഗികൾ മരിച്ചു. കൂടാതെ മൂൽചന്ദ്, സരോജ് ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് സരോജ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിലവിൽ നിർത്തിയിരിക്കുകയാണ്.

Read also : ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE