ഡ്യുറന്റ് കപ്പ്; ഗോകുലം കേരള സെമി കാണാതെ പുറത്ത്

By Staff Reporter, Malabar News
durand-cup
Ajwa Travels

കൊൽക്കത്ത: ഡ്യുറന്റ് കപ്പിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മൊഹമ്മദൻസിനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻസ് ഗോകുലം കേരളയെ കീഴടക്കിയത്.

കേരള ബ്ളാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ ​ഐലീഗ് സീസണിൽ ​ഗോകുലം കേരളയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനും ടോപ് സ്‌കോററുമായ ട്രിനിഡാഡ് താരം മാർക്കസ് ജോസഫാണ് മൊഹമ്മദൻസിനായി ഗോൾ നേടിയത്.

44ആം മിനിറ്റിൽ നേടിയ ഗോളിനു മറുപടി നൽകാൻ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. സെമിഫൈനലിൽ ബെംഗളൂരു യുണൈറ്റഡാണ് മൊഹമ്മദൻസിന്റെ എതിരാളികൾ.

ക്വാർട്ടറിൽ ബെംഗളൂരുവിന്റെ എതിരാളികളായിരുന്ന ആർമി റെഡ് ക്യാംപിൽ കോവിഡ് ബാധ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അവർ മൽസരത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതേ തുടർന്ന് ബെംഗളൂരു യുണൈറ്റഡിനെ വിജയികളായി പ്രഖ്യാപിച്ചു. ഈ മാസം 27നാണ് ആദ്യ സെമി.

Read Also: വോയ്‌സ്‌ ഓഫ് സത്യനാഥൻ; മറ്റൊരു ഹിറ്റിലേക്ക് ദിലീപ് – റാഫി കൂട്ടുകെട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE