വി. മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

By Staff Reporter, Malabar News
A A Rahim_malabar news
Ajwa Travels

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

അവര്‍ മാദ്ധ്യമ പ്രവര്‍ത്തകയല്ലെന്നും രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കൂടാതെ വിദേശകാര്യ മന്ത്രിയുടെ ഒത്താശ ഇക്കാര്യത്തില്‍ ഉണ്ടായതായും വി. മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും റഹീം ആരോപിച്ചു.

Read Also: സനൂപിന്റെ കൊലപാതകം ആസൂത്രിതം

അതേസമയം, ഇന്നലെ നടന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് സംസ്‌ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം ശക്‌തമാകുന്നതിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും 14 ന് കാല്‍ ലക്ഷം കേന്ദ്രങ്ങില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

National News: യെച്ചൂരിയും ഡി രാജയും ഹത്രസിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE