മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

By News Desk, Malabar News
MalabarNews_cm raveendran
C.M Raveendran
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന്  ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്‌റ്റിന് പിന്നാലെ രവീന്ദ്രന് നോട്ടീസ് നല്‍കിയ സമയത്താണ് അദ്ദേഹം കോവിഡ് പോസീറ്റിവായി ക്വാറന്റെയ്നില്‍ പോയത്. രണ്ടാഴ്‌ചയിലേറെ ക്വാറന്റെയ്നില്‍ ഇരുന്ന രവീന്ദ്രന്‍ കോവിഡ് നെഗറ്റീവായി ഒരാഴ്‌ചത്തെ നിരീക്ഷണവും പൂര്‍ത്തിയായ ശേഷമാണ് അദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.

Also Read: ഷാജിയെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യും

ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ ഉദ്യോഗസ്‌ഥന്‍ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നതോടെ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്. എന്നാല്‍, ദീര്‍ഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂര്‍ണ വിശ്വാസമാണെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE