തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; 15 മുതല്‍ അപേക്ഷിക്കാം

By Team Member, Malabar News
Malabarnews_education grant
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷ ഈ മാസം 15 ആം തീയതി മുതല്‍ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2020-2021 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പാരലല്‍ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഴികെ ബാക്കിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹൈസ്‌കൂള്‍, പ്ളസ് വണ്‍, ബിഎ,ബികോം, ബിഎസ്‌സി, എംഎ, എംകോം, എംഎസ്‌ഡബ്‌ള്യു, എംഎസ്‌സി, ബിഎഡ്, എന്‍ജിനിയറിങ്, എംബിബിഎസ്, ബിഡിഎസ്, ഫാംഡി, ബിഎസ്‌സി നഴ്സിംഗ്, പ്രൊഫഷണല്‍ പിജി കോഴ്സുകള്‍, പോളിടെക്നിക് ഡിപ്ളോമ, റ്റിറ്റിസി, ബിബിഎ, ഡിപ്ളോമ ഇന്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ്‌, എംസിഎ, എംബിഎ, പിജിഡിസിഎ, എന്‍ജിനിയറിങ്(ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍, വെറ്റിനറി, ഹോമിയോ, ബിഫാം, ആയുര്‍വേദം, എല്‍എല്‍ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബിബിഎം, ഫിഷറീസ്, ബിസിഎ, ബിഎല്‍ഐഎസ്‌സി, എച്ച്ഡിസി ആന്റ് ബിഎം/ ഡിപ്ളോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സിഎ ഇന്റര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഗ്രാന്റിന് അപേക്ഷിക്കാന്‍ അവസരമുള്ളത്.

അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്‌ഥാപനത്തിന്റെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത ശേഷം സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഗ്രാന്റിനായി അപേക്ഷിക്കണം. www.labourwelfarefund.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Read also : ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE