പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്

By News Desk, Malabar News
Ajwa Travels

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ മെയ് അഞ്ച് വ്യാഴാഴ്‌ച വരെയാണ് അവധി ലഭിക്കുക.

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ അവധി ദിനങ്ങൾ ഒന്പതായി മാറും. രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ സ്‌ഥാപനങ്ങളും അവധിക്ക് ശേഷം മെയ് എട്ട് ഞായറാഴ്‌ച പ്രവർത്തനം പുനരാരംഭിക്കുമെന്നും ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു. ഫലത്തിൽ ഏപ്രിൽ 29 വെള്ളിയാഴ്‌ച മുതൽ മെയ് ഏഴ് ശനിയാഴ്‌ച വരെ പൊതുമേഖലക്ക് അവധി ലഭിക്കും.

Most Read: സംഘർഷം വ്യാപിക്കാൻ സാധ്യത; കൂടുതൽ ജില്ലകൾക്ക് ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE